G Sukumara Nair | എൻഎസ്എസ് നട്ടെല്ലുള്ള പ്രസ്ഥാനമാണെന്ന് ജി സുകുമാരൻ നായർ പറഞ്ഞു.

2019-02-04 20

എൻഎസ്എസ് നട്ടെല്ലുള്ള പ്രസ്ഥാനമാണെന്ന് ജി സുകുമാരൻ നായർ പറഞ്ഞു.സംസ്ഥാനസർക്കാർ വിശ്വാസികളുടെ വിശ്വാസത്തെ ഹനിക്കുകയാണ് ചെയ്തത്.ശബരിമല യുവതി പ്രവേശനത്തിൽ എൻഎസ്എസ് തങ്ങളുടെ നിലപാടിൽ ഉറച്ചു തന്നെ നിൽക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.കോടതി വിധിയെ സ്വാഗതം ചെയ്തവർ പിന്നീട് വോട്ടുബാങ്ക് നോക്കിയാണ് എൻഎസ്എസിന്റെ നിലപാടിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. എൻഎസ്എസിനെ നവോത്ഥാനം പഠിപ്പിക്കാൻ ഭരണത്തിലുള്ളവർ ശ്രമിക്കുകയാണെന്നും ഇവരൊക്കെ ജനിക്കുന്നതിനുമുമ്പുതന്നെ നവോത്ഥാനത്തിന് അടിത്തറയിട്ട പ്രസ്ഥാനമാണ് എൻഎസ്എസ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കമ്മ്യൂണിസ്റ്റുകാർ കൂടുന്നിടത്തൊക്കെ നവോത്ഥാന നായകനായ മന്നത്ത് പത്മനാഭന്റെ ഛായാ ചിത്രം വയ്ക്കുന്ന കാഴ്ചയാണ് ഇപ്പോൾ ഉള്ളതെന്നും അദ്ദേഹം പരിഹസിച്ചു.

Videos similaires